ഹരിഹരവര്‍മ്മയുടെ കൊലപാതകം: അഞ്ചു പ്രതികള്‍ പിടിയിലായതായി സൂചന

single-img
4 January 2013

harihara_0തലസ്ഥാനത്ത് നടന്ന രത്‌നവ്യാപാരി ഹരിഹര വര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് സംഘം പിടികൂടി. ഹൈദരാബാദില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് ലഭിച്ച സൂചന. പിടിയിലായവര്‍ അന്യ സംസ്ഥാനക്കാരായവരാണ്. ഇവരുടെ അറസ്റ്റ് ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തും. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. രണ്ടു ദിവസം മുന്‍പ് ഹരിഹര വര്‍മ്മയുടെ കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നില്ല.