ഫഹദിന്റെ മനസ്സിലൊരു മൊഞ്ചത്തി

single-img
4 January 2013

267372_101023086664763_1557842_nപെണ്‍കൊടികളുടെ മനസ്സിളക്കിയ മെട്രോ നായകന്‍ ഫഹദ് ഫാസിലിന്റെ ഹൃദയം കീഴടക്കിയ മൊഞ്ചത്തിയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് മലയാള സിനിമ ലോകം. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ പട്ടവുമായി വിലസുകയായിരുന്ന ഫഹദ് തന്നെയാണ് തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടി ചലച്ചിത്ര രംഗത്തു നിന്നല്ലെന്നു പറഞ്ഞ ഫഹദ് മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി. തന്റേതൊരു ‘വണ്‍വേ’ പ്രണയമാണ്. പെണ്‍കുട്ടിയോട് ഇതു വരെ ഇഷ്ടം തുറന്നു പറയുകയോ അവിടെ നിന്നുള്ള മറുപടി കിട്ടുകയോ ചെയ്തിട്ടില്ലത്രേ.

കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഫഹദ് ആ അജ്ഞാത സുന്ദരിയെ പരിചയപ്പെട്ടത്. ആദ്യ ദര്‍ശനം തന്നെ പ്രണയമായി മാറുകയായിരുന്നുവെന്ന് നിരവധി ആരാധക ഹൃദയം മോഷ്ടിച്ച യുവ നായകന്‍ പറയുന്നു. തന്റെ പ്രണയം തുറന്നു പറയുമ്പോള്‍ അവള്‍ സ്വീകരിക്കുമെന്ന ഉറപ്പിലാണ് ഫഹദ്. അങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ ഫഹദിന്റെ പ്രിയതമയെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ പെണ്‍കുട്ടി സമ്മതം മൂളിയാലും ഉടനെ വിവാഹം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.