കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

single-img
4 January 2013

accident7തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. രാവിലെ 7 ന് ദേശീയ പാതയിലെ ആശാന്‍ റോഡിനടുത്തായിരുന്നു അപകടം. എറണാകുളം തിരുവാങ്കുളം മാമല രേണു ഭവനിലെ വേണു (60), ഭാര്യ രാധ(55), മകന്‍ ഷിനു (30) എന്നിവരാണ് മരിച്ചത്. കുടുംബം ഗുരുവായൂരിലേയ്ക്ക് പോകുകയായിരുന്നു.

ഷിനുവാണ് കാര്‍ ഓടിച്ചിരുന്നത്. അപകട സ്ഥലത്തു വെച്ചു തന്നെ വേണു മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും അതുവഴി കടന്നു പോകുകയായിരുന്ന അയ്യപ്പന്മാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് മൂവരേയും പുറത്തെടുത്തത്.