തലസ്ഥാനത്ത് ഹോട്ടലില്‍ നിന്നു മരുന്നു ശേഖരം പിടികൂടി

single-img
3 January 2013

thiruvananthapuram-evarthaതിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിക്കു സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ നിന്നു മരുന്നു ശേഖരം പിടികൂടി. ലൈസന്‍സില്ലാതെ വന്‍തോതില്‍ മരുന്നു സൂക്ഷിച്ചതിനെത്തുടര്‍ന്നു ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഹോട്ടലുടമയ്‌ക്കെതിരെ കേസെടുത്തു. ഹോട്ടല്‍ അടച്ചുപൂട്ടി. ഇന്നലെ രാവിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ റെയ്ഡിലാണു പഴകിയതുള്‍പ്പെടെയുള്ള മരുന്നിന്റെ വന്‍ ശേഖരം പിടികൂടിയത്. ഡയബറ്റിക്‌സിന് ഉപയോഗിക്കുന്ന മരുന്നുകള്‍ മുതല്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വരെ ഇക്കൂട്ടത്തിലൂണ്ട്. ഇവയില്‍ പലതും ഒട്ടേറെ പഴക്കം ചെന്നവയാണ്. ഇതൊടൊപ്പം പാന്‍പരാഗിന്റെ ശേഖരവും കണെ്ടടുത്തു. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച പാന്‍പരാഗ് സൂക്ഷിച്ചതിനു മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. നേരത്തെ ഹോട്ടലില്‍ പഴകിയ ആഹാര സാധനങ്ങള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിരുന്നു. അടുത്തിടെയാണു ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.