ഷാവേസിന്റെ നില ഗുരുതരം; പ്രാര്‍ഥനയോടെ വെനസ്വേലന്‍ ജനത

single-img
3 January 2013

shaves

അര്‍ബുദബാധിതനായ വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. അദ്ദേഹം അബോധാവസ്ഥയിലാണെന്നും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. പ്രസിഡന്റിന്റെ രോഗമുക്തിക്കായി കാരക്കാസിലെ പ്രസിഡന്‍ഷ്യല്‍ പാലസിലുള്ള ചാപ്പലില്‍ മന്ത്രിസഭാംഗങ്ങള്‍ ഇന്നലെ പ്രത്യേക കുര്‍ബാനയിലും പ്രാര്‍ഥനയിലും പങ്കെടുത്തു. പ്രസിഡന്റിന്റെ ആരോഗ്യനില ഗുരുതരമായതിനേത്തുടര്‍ന്നു രാജ്യത്തു പുതുവര്‍ഷാഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. ഷാവേസിന്റെ നില അതിസങ്കീര്‍ണമാണെങ്കിലും അദ്ദേഹത്തിനു ബോധമുണെ്ടന്നു വൈസ് പ്രസിഡന്റ് നിക്കോളാസ് മാദുരോ ഇന്നലെ ഹവാനയില്‍ വ്യക്തമാക്കി. ശനിയാഴ്ച താന്‍ രണ്ടു തവണ ഷാവേസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചെന്നും നിക്കോളാസ് കൂട്ടിച്ചേര്‍ത്തു.