ഓഹരി വിപണി മികച്ച നേട്ടത്തില്‍

single-img
3 January 2013

1349341472_sensex-upപുതുവര്‍ഷത്തില്‍ ഓഹരി വിപണി മികച്ച നേട്ടവുമായി കുതിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ബിഎസ്ഇ സെന്‍സെക്‌സ് ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. രാവിലെ നടന്ന വ്യാപാരത്തില്‍ 27 പോയിന്റ് നേട്ടമാണ് സെന്‍സെക്‌സ് കുറിച്ചത്. ഇപ്പോള്‍ സൂചിക 19,741.40 ലാണ്. മെറ്റല്‍, ഓയില്‍, ഗ്യാസ് ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയവയാണ് കൂടുതല്‍ നേട്ടം കൈവരിച്ചത്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി പോലുള്ള ഐടി സാഥാപനങ്ങളും നേട്ടത്തിലാണ്.

ദേശീയ ഓഹരി സൂചിക നിഫ്റ്റി 2.85 പോയിന്റ് ഉയര്‍ന്ന് 5,996.10 ലാണ് വ്യാപാരം നടത്തുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയില്‍ ഫിസ്‌കല്‍ ബില്‍ പാസ്സായതും ഏഷ്യന്‍ വിപണിയിലെ ഉണര്‍വുമാണ് ഇവിടെ പ്രതിഫലിച്ചത്.