മകരവിളക്ക് സംബന്ധിച്ച് ശബരിമലയില്‍ വിപുലമായ സൗകര്യങ്ങള്‍

single-img
3 January 2013

sabarimala_death2മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. മകരവിളക്ക് ഒരുക്കങ്ങളെക്കുറിച്ചാലോചിക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെട്ട തീര്‍ഥാടനകാലമാണിത്. അതുകൊണ്ടുതന്നെ മകരവിളക്കിന്റെ തിരക്കു മുന്‍കൂട്ടിക്കണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാന്‍ പമ്പയില്‍ ഒരു ഐജിയുടെ നേതൃത്വത്തിലും നിലയ്ക്കലില്‍ എസ്പിയുടെ നേതൃത്വത്തിലും പോലീസ് സംവിധാനം ഏര്‍പ്പെടുത്തും. പ്ലാപ്പള്ളിയിലും ആവശ്യമെങ്കില്‍ ഒരു എസ്പിയുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും. പുല്ലുമേട് മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ പോലീസുകാരെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.