കേരള പോലീസിന് വാഹനം വാങ്ങാന്‍ 15 കോടി രൂപ കൂടി
3 January 2013
പോലീസ് സേനയ്ക്കു വാഹനം വാങ്ങാന്‍ 15 കോടി രൂപകൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വാഹനങ്ങളുടെ ദൗര്‍ലഭ്യം പോലീസ് സേനയുടെ കാര്യക്ഷമതയെ ബാധിക്കുന്നുവെന്നു കണെ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണു പുതിയ വാഹനങ്ങള്‍ക്കു തുക അനുവദിച്ചതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കു മെസ് സബ്സിഡിയായി 25 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 85 ലക്ഷം രൂപയ്ക്കു പുറമേ യാണിത്.