ഹൈക്കോടതി എം.എം മണിക്ക് ജാമ്യം അനുവദിച്ചു

single-img
3 January 2013

mani mm 1വിവാദമായ പ്രസംഗത്തെ തുടര്‍ന്ന് അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. മണിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. മണി ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഉപാധികള്‍ വെച്ചിട്ടുണ്ട്. 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും തത്തുല്യമായ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിവാദമായ മണക്കാട് പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 21 നാണ് മണി അറസ്റ്റിലായത്. നേരത്തെ കേസ് പരിഗണിക്കുന്ന നെടുങ്കണ്ടം കോടതിയും തൊടുപുഴ സെഷന്‍സ് കോടതിയും മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തൊടുപുഴ കോടതിയില്‍ രണ്ടു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും രണ്ടു തവണയും പ്രോസിക്യൂഷന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.