കേരളോത്സവത്തിന് സമാപനം

single-img
3 January 2013

logo (1)അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരളോത്സവത്തിന് സമാപനമായി. കേരള സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ പങ്കെടുത്തു. പ്രവാസികളായി കഴിയുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് പുതുവര്‍ഷത്തില്‍ ഒത്തുകൂടാനുള്ള അവസരമാണ് കേരളോത്സവം ഒരുക്കിയത്.

നിരവധിപ്പേര്‍ പങ്കെടുത്ത സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയുമാണ് കേരളോത്സവത്തോടനുബന്ധിച്ച് നടന്നത്. ഇതിന്റെ ഭാഗമായി നടന്ന ഭാഗ്യ നറുക്കെടുപ്പില്‍ സന്തോഷ് കുമാറിന് ഒന്നാം സമ്മാനമായി നിസാന്‍ കാര്‍ ലഭിച്ചു.