ഇറ്റാലിയന്‍ നാവികര്‍ തിരികെയെത്തി

single-img
3 January 2013

Salvatore Girone, Massimiliano Latorreകടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളായ മാസിമിലിയാനോ ലത്തോരെയും സാല്‍വത്തോരെ ജിറോനെയും കൊച്ചിയില്‍ തിരിച്ചെത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഹൈക്കോടതി അനുമതിയോടെ നാട്ടില്‍ പോയ നാവികര്‍ രാവിലെ 8 മണിക്കാണ് നെടുമ്പാശേരിയില്‍ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥയനുസരിച്ച് നാവികര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകും. തുടര്‍ന്ന് കൊല്ലം കോടതിയില്‍ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചേല്‍പ്പിക്കും. ഇവരുടെ യാത്രയ്ക്ക് ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെച്ച ആറു കോടി രൂപ തിരികെ വാങ്ങുന്നതിനുള്ള അപേക്ഷ കൊല്ലം കോടതിയില്‍ ഇറ്റലി നല്‍കും.