ഇറ്റാലിയന്‍ നാവികര്‍ നാളെ തിരിച്ചെത്തും

single-img
3 January 2013

Italians-who-shot-fishermenനാട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കടല്‍കൊലപാതക കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാളെ കേരളത്തില്‍ തിരിച്ചെത്തും. രാവിലെ 9 ന് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് കരുതുന്നത്. നാളെ പ്രത്യേക ചാര്‍ട്ടര്‍ വിമാനം നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. നാവികരെയും വഹിച്ചുകൊണ്ട് ഇറ്റലിയില്‍ നിന്ന് വരുന്ന വിമാനമാണിതെന്നാണ് സൂചന. നേരത്തെ തന്നെ ജാമ്യത്തില്‍ കഴിയുന്ന നാവിര്‍ക്കു താമസിക്കാനായി പശ്ചിമകൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ മുറിയും ബുക്ക് ചെയ്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷിക്കാന്‍ രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ഇവര്‍ക്ക് ഉപാധികളോടെ നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. നാവികരുടെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി. 10 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇവര്‍ ഹൈക്കോടതിയിലും 15 ന് വിചാരണ നടക്കുന്ന കൊല്ലം മജിസ്‌ട്രേറ്റ് കോടതിയിലും ഇവര്‍ക്ക് ഹാജരാകേണ്ടതുണ്ട്.