ഇറാന്‍ തദ്ദേശീയമായി നിര്‍മിച്ച പുതിയ യുദ്ധവിമാനം പുറത്തിറക്കി

single-img
3 January 2013

map_of_iranഇറാന്‍ തദ്ദേശീയമായി നിര്‍മിച്ച പുതിയ യുദ്ധവിമാനം പുറത്തിറക്കി. തൗഫാന്‍-11 വിമാനമാണ് പുറത്തിറക്കിയത്. പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി പങ്കെടുത്ത ചടങ്ങിലായിരുന്നു പുതിയ യുദ്ധവിമാനം പുറത്തിറക്കിയത്. പുതുതലമുറ യുദ്ധവിമാനങ്ങളില്‍ പെട്ടവയാണ് തൗഫാന്‍-11 എന്നും അത്യാധുനീക സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്‌ടെന്നും ജനറല്‍ അഹമ്മദ് വാഹിദി പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉപരോധങ്ങള്‍ നേരിടുമ്പോള്‍പോലും ഇറാന്‍ ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയതായിട്ടാണ് പുതിയ ഹെലികോപ്ടറിന്റെ നിര്‍മാണം സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.