ഹിലരി ആശുപത്രി വിട്ടു

single-img
3 January 2013

Hillary Clinton leaves hospitalതലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആശുപത്രി വിട്ടു. ഡിസംബറില്‍ മസ്തിഷ്‌കാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറിലേയ്ക്കുള്ള ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രെസ്‌ബൈറ്റീരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയ്ക്ക് ശേഷം ഹിലരിയുടെ ആരോഗ്യത്തില്‍ നല്ല പുരോഗതി ഉണ്ടായതായി അവരുടെ വക്താവ് ഫിലിപ്പ് റെയിന്‍സ് അറിയിച്ചു. പൂര്‍ണ്ണമായും അസുഖം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു പറഞ്ഞതായും അദേഹം കൂട്ടിച്ചേര്‍ത്തു.

അസുഖത്തെത്തുടര്‍ന്ന് ഒരു മാസത്തോളമായി വിശ്രമിക്കുകയാണ് ഹിലരി ക്ലിന്റണ്‍. ഡിസംബര്‍ ആദ്യമുണ്ടായ ഉദരരോഗം കാരണം വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ വീഴ്ന്നതാണ് മസ്തിഷ്‌കാഘാതത്തിലേയ്ക്ക് നയിച്ചത്. ഔദ്യോഗിക കാര്യങ്ങള്‍ എന്നു മുതല്‍ ചെയ്ത് തുടങ്ങാനാകുമെന്ന് തീരുമാനമായിട്ടില്ല.