ബിനാലെ പൂട്ടുന്നുവെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതം

single-img
3 January 2013

Bineale 1_0_0അടുത്തിടെ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ അടച്ചുപൂട്ടുമെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു സംഘാടകര്‍ അറിയിച്ചു. ബിനാലെയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇതു സംബന്ധിച്ച് ബിനാലെ ട്രസ്റ്റിന്റെ കഴിഞ്ഞ ദിവസത്തെ യോഗം ചര്‍ച്ച ചെയ്തിരുന്നു. കൂടുതല്‍ കടബാധ്യതയുണ്ടാക്കാതെ ബിനാലെയ്ക്കു തിരശീല ഇടുകയാണ് നല്ലതെന്നു ചില ട്രസ്റ്റ് അംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഇതു സംബന്ധിച്ച അത്തരത്തില്‍ യാതൊരു തീരുമാനവും ട്രസ്റ്റ് യോഗം കൈക്കൊണ്ടിട്ടില്ലെന്നു സംഘാടകര്‍ അറിയിച്ചു.