ആര്യകൊലക്കേസ് പ്രതി രാജേഷിന് കോടതിവളപ്പില്‍ മര്‍ദനമേറ്റു

single-img
3 January 2013

Arya's MURDERER  Rajesh kumar തലസ്ഥാനഗരിയില്‍ വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വധശിക്ഷ വിധിച്ച രാജേഷ്‌കുമാറിന് മര്‍ദനമേറ്റു. ജയിലിലേക്ക് കൊണ്ടുപോകാന്‍ പോലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് രാജേഷ്‌കുമാറിനെ മര്‍ദിച്ചത്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ ആണ് വധശിക്ഷ വിധിച്ചത്. വിധി പറയുമ്പോള്‍ അനേകംപേര്‍ കോടതിക്കുപുറത്ത് കാത്തുനിന്നിരുന്നു. പ്രതിക്ക് ഇവരില്‍ നിന്ന് മര്‍ദനമേല്‍ക്കാന്‍ സാധ്യതയുണ്‌ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ നിരവധി പോലീസുകാരുടെ വലയത്തിലാണ് രാജേഷ്‌കുമാറിനെ നീക്കിയതെങ്കിലും പോലീസ് വലയം ഭേദിച്ച് ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.