മൊബൈല്‍ വഴി വിദ്യാഭ്യാസവും

single-img
3 January 2013

airtel-meducationഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ മൊബൈല്‍ ഫോണുകള്‍ വഴി പഠന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചു. mEducation എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുറഞ്ഞ നിരക്കില്‍ ഇംഗ്ലീഷ് പഠനം, പരീക്ഷ തയ്യാറെടുപ്പ്, മികച്ച കരിയര്‍ കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ ലഭിക്കും.

ഇന്ത്യയിലെവിടെയുമുള്ള എയര്‍ടെല്‍ കസ്റ്റമറിന് ഈ സൗകര്യം ലഭിക്കും. ഭാഷാജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും എന്‍ട്രന്‍സ് എക്‌സാമുകള്‍ക്ക് തയ്യാറെടുക്കാനും രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെയും പ്രൊഫസര്‍മാരുടെയും കരിയര്‍ കൗണ്‍സിലിങ്ങും ഇത് വഴി ലഭ്യമാണ്.

ദിനംപ്രതി 1.5 മുതല്‍ 10 രൂപവരെയാണ് mEducation സംവിധാനത്തിന് ഈടാക്കുക. എസ്എംഎസുകളായും വോയിസ് മെസേജുകളായും വിവരങ്ങള്‍ ലഭിക്കും. എംബിഎ പോലുള്ള കോഴുസുകളുടെ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പരിശീലന പരീക്ഷകളും എയര്‍ടെല്‍ ഒരുക്കുന്നുണ്ട്. പന്ത്രണ്ട് പരീക്ഷകള്‍ ചേര്‍ന്ന ഒരു സീരീസിന് 99 രൂപയാണ് ഈടാക്കുക.