ഉത്തരേന്ത്യ കൊടുംതണുപ്പില്‍ വിറയ്ക്കുന്നു

single-img
2 January 2013

COLD_WEATHER_1317386fഉത്തരേന്ത്യയില്‍ കൊടുംതണുപ്പില്‍ മരിച്ചവരുടെ എണ്ണം 92 ആയി. ചൊവ്വാഴ്ച മാത്രം ഉത്തര്‍പ്രദേശിില്‍ മരിച്ചത് ഒന്‍പത് പേരാണ്. യുപിയിലെ ആഗ്രയില്‍ സീസണിലെ കുറഞ്ഞ താപനിലയായ 0.9 ഡിഗ്രി സെല്‍ഷ്യസ് ബുധനാഴ്ച രേഖപ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും അതിശൈത്യം തുടരുകയാണ്. ഹരിയാനയിലെ നാര്‍നൗളില്‍ താപനില 0.7 ഡിഗ്രി സെല്‍ഷ്യസിലെത്തി. അതേസമയം സീസണിലെ ഏറ്റവും കുറഞ്ഞ താപനില, നാല് ഡിഗ്രി സെല്‍ഷ്യസ് ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തി.