ലീഗ് നേതാക്കളും എം.എ. ബേബിയും മഅദനിയെ സന്ദര്‍ശിച്ചു

single-img
2 January 2013

Abdul_Nasar_Madani

കര്‍ണാടകയിലെ ജയിലില്‍ ബാംഗളൂര്‍ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുസ്‌ലീം ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി എംഎല്‍എ എന്നിവര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. ബേബിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ലീഗ് നേതാക്കള്‍ മഅദനിയെ കാണാന്‍ പരപ്പന അഗ്രഹാര ജയിലിലെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ സന്ദര്‍ശിക്കുന്നതിനുള്ള ശ്രമങ്ങളും ലീഗ് നേതാക്കള്‍ നടത്തുന്നുണ്ട്. എന്നാല്‍ സന്ദര്‍ശന സമയം ഇതുവരെ തീരുമാനമായിട്ടില്ലന്നാണ് റിപ്പോര്‍ട്ട്. മഅദനിയുടെ അരോഗ്യനില മോശമായതിനെ തുടര്‍ന്ന് അടുത്തിടെ കേരളത്തില്‍ നിന്നും വിവിധ രാഷ്ട്രീയ നേതാക്കള്‍ ജയിലിലെത്തി മഅദനിയെ സന്ദര്‍ശിച്ചിരുന്നു.