ലക്കി സ്റ്റാറുമായി ദീപു അന്തിക്കാട്

single-img
2 January 2013

Lucky Star12112012102902AMപ്രമുഖ പരസ്യചിത്ര സംവിധായകന്‍ ദീപു അന്തിക്കാടിന്റെ ആദ്യ സിനിമയായ ലക്കി സ്റ്റാര്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ജയറാം നായകനാകുന്ന ചിത്രത്തില്‍ രചന നാരായണന്‍കുട്ടി (മറിമായം ഫെയിം) യാണ് നായിക. മുകേഷ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

എളുപ്പ വഴിയില്‍ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ദമ്പതികള്‍ക്കിടയിലേയ്ക്ക് ഒരു ആണ്‍കുഞ്ഞ് കടന്നു വരുമ്പോഴുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മുഴു നീള കോമഡി ചിത്രമായ ലക്കി സ്റ്റാറിന്റെ തിരക്കഥയും ദീപു അന്തിക്കാടിന്റേതാണ്. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് നിര്‍മ്മിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മരുമകനാണ് ദീപു. ഇന്ത്യയിലെ തന്നെ മുന്‍നിര പരസ്യ സംവിധായകരിലൊരാളാണ് അദേഹം.