കൊറിയകള്‍ ഒന്നാകാന്‍ കിമ്മിന്റെ ആഹ്വാനം

single-img
2 January 2013

Kim-Jong-unഉത്തര-ദക്ഷിണ കൊറിയകള്‍ സംഘര്‍ഷം അവസാനിപ്പിച്ച് ഒന്നാകണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ പുതുവത്സര സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ രാജ്യം വികസിപ്പിക്കണമെന്നും ഇന്നലെ സര്‍ക്കാര്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അപ്രതീക്ഷിത സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും ഒന്നാകുന്നതിന് കൊറിയക്കാര്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അറുപതു വര്‍ഷം മുമ്പ് വിഭജിക്കപ്പെട്ട ഇരു രാജ്യങ്ങളെയും ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപബ്ലിക് ഒന്ന ഒറ്റ രാജ്യമായിട്ടാണ് ഉത്തരകൊറിയ ഇപ്പോഴും പരിഗണിക്കുന്നത്.