കഴക്കൂട്ടത്തെ വെട്ടിക്കൊല: രണ്ടുപേര്‍ അറസ്റ്റില്‍

single-img
2 January 2013

kazhakuttomഗുണ്ടാ കുടിപ്പകയുടെ പേരില്‍ കഴക്കൂട്ടം മേനംകുളത്ത് ഇരട്ടക്കൊലക്കേസിലെ പ്രതി കല്‍പ്പനാ കോളനിയില്‍ പുതുവല്‍ വിള ചിറയ്ക്കല്‍ വീട്ടില്‍ രതീഷിനെ(30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ സ്വദേശികളായ ലിജിന്‍(26), ബിനോയി(27) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് രതീഷിന് വെട്ടേറ്റത്. സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപം വച്ച് കടപ്പുറത്ത് സുഹൃത്തിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന രതീഷിനെ ലിജിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.