ഐവറികോസ്റ്റില്‍ പുതുവത്സരാഘോഷത്തില്‍ തിക്കും തിരക്കും; 60 മരണം

single-img
2 January 2013

Iveryഐവറികോസ്റ്റില്‍ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 60 പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റു. വാണിജ്യനഗരമായ അബിദ്ജാനില്‍ ഒരു സ്റ്റേഡിയത്തില്‍ കരിമരുന്നു പ്രകടനം കാണാനെത്തിയവരാണ് ദുരന്തത്തിനിരയായത്. തിക്കുംതിരക്കും ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. കരിമരുന്നു പ്രകടനം കാണാനെത്തിയ ജനക്കൂട്ടം സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നില്‍ തടിച്ചുകൂടിയതാണ് ദുരന്തത്തിനു വഴിവച്ചതെന്ന് മിലിട്ടറി രക്ഷാസേനയുടെ തലവന്‍ ലഫ്. കേണല്‍ ഇസാ സാകോ പറഞ്ഞു. സംഭവസ്ഥലത്ത് മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനുകള്‍ പുറത്തുവിട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.