ഐസ്‌ക്രീം പാര്‍ലര്‍ കേസ്: രേഖകള്‍ വി.എസിന് നല്‍കണമെന്ന് കോടതി

single-img
2 January 2013

achuthanandanഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് കൈമാറാമെന്ന് കോടതി ഉത്തരവിട്ടു. കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രേഖകള്‍ വി.എസിന് നല്‍കാമെന്ന് ഉത്തരവിട്ടത്. അട്ടിമറിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന വി.എസിന്റെ ഹര്‍ജിയിലെ അന്തിമവാദം ജനുവരി 17-ന് കേള്‍ക്കും. ക്രിമിനല്‍ നടപടി ചട്ടപ്രകാരം രേഖകള്‍ മൂന്നാമതൊരാള്‍ക്ക് കൊടുക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. പൊതുതാല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ മൂന്നമതൊരാള്‍ക്ക് അന്വേഷണ രേഖകള്‍ നല്‍കാന്‍ ചട്ടമുണെ്ടന്ന് കോടതി പറഞ്ഞു.