ഹരിഹരവര്‍മ്മയുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്

single-img
2 January 2013

harihara_0ഹരിഹരവര്‍മ്മ കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യത്തിന് നല്‍കി. കേസില്‍ അന്വേഷണം ഇഴയുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. നെട്ടയത്തെ വീട്ടില്‍ ഹരിഹരവര്‍മ കൊലചെയ്യപ്പെട്ടിട്ട് 10 ദിവസം പിന്നിടുമ്പോഴും അന്വേഷണത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായിരുന്നില്ല. അതിനിടെ ഹരിഹരവര്‍മ രാജകുടുംബാംഗമല്ലെന്നും വിവാഹത്തട്ടിപ്പു നടത്തിയെന്നും വ്യാപകമായി പറഞ്ഞുപരത്തി ഇയാളെ കുറ്റവാളിയാക്കി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നുകഴിഞ്ഞു.