കോള്‍ഗേറ്റ്- പാമോലിവ് ബ്രാന്‍ഡ് ഗോദ്‌റെജ് ഏറ്റെടുത്തു

single-img
2 January 2013

Godrejകോള്‍ഗേറ്റ്-പാമോലിവ് കമ്പനിയുടെ ബ്രിട്ടീഷ് ഉപകമ്പനി ബ്രാന്‍ഡായ സോഫ്ട് ആന്‍ഡ് ജെന്റില്‍ ഇനി ഇന്ത്യന്‍ കമ്പനിയായ ഗോദ്‌റെജിനു സ്വന്തം. ഗോദ്‌റെജിന്റെ ബ്രിട്ടീഷ് ഉപകമ്പനി കീലൈന്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡിന്റെ പേരിലാണ് നിര്‍ണായകമായ ഈ ഏറ്റെടുക്കല്‍ നടത്തിയത്. ഇതിനായി എത്ര തുക മുടക്കിയെന്നു ഗോദ്‌റെജ് വെളിപ്പെടുത്തിയിട്ടില്ല. സ്ത്രീകള്‍ക്കായുള്ള സുഗന്ധ ഉത്പന്നങ്ങളുടെ ബ്രിട്ടനിലെ നാലാമത്തെ ബ്രാന്‍ഡാണ് സോഫ്ട് ആന്‍ഡ് ജെന്റില്‍. 2011ല്‍ 18,270 കോടി രൂപയുടെ വില്പന നടത്തിയ ബ്രാന്‍ഡാണിത്.