ഇന്ത്യയെ കരകയറ്റാന്‍ സൗരവ് വേണം

single-img
2 January 2013

531875_502037689826579_1133321394_nതോല്‍വികളിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സൗരവ് ഗാംഗുലിയെ നിയമിക്കണമെന്ന് മുന്‍താരങ്ങള്‍. കോച്ച് ഡങ്കന്‍ ഫഌച്ചറിനു കീഴില്‍ ടീമിന് ശോഭിക്കാന്‍ കഴിയാത്തതാണ് സൗരവിനെ കൊണ്ടു വരണമെന്ന അഭിപ്രായത്തിന് കാരണം.

ഒരു വ്യാഴവട്ടക്കാലത്തിന് മുന്‍പ് കോഴ വിവാദത്തില്‍ നാണം കെട്ട് തല താഴ്ത്തി നിന്ന ദേശീയ ടീമിനെ വിജയത്തിനായി ത്രസിക്കുന്ന പോരാളികളാക്കിയ ഗാംഗുലിയ്ക്ക് ഇന്ത്യയെ തിരികെ വിജയപഥത്തിലേയ്ക്ക് കൊണ്ട് വരാന്‍ കഴിയുമെന്നാണ് മുന്‍ കളിക്കാരും സെലക്ടര്‍മാരും വിശ്വസിക്കുന്നത്. ബിഷന്‍ സിങ് ബേദി, കീര്‍ത്തി ആസാദ് എന്നിവര്‍ ഇക്കാര്യം ഉന്നയിച്ച് പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ആകുന്നതിനെ കുറിച്ച് താത്പര്യപൂര്‍വ്വമാണ് സൗരവും സംസാരിക്കുന്നത്. ‘ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ലെന്ന് ഒരിക്കലും പറയില്ല.
എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നുമില്ല. ഭാവിയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കൊരിക്കലും അറിയാന്‍ കഴിയില്ല.’ ഗാംഗുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.