ഡല്‍ഹി കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതിനു എതിര്‍പ്പില്ലന്ന് ബന്ധുക്കള്‍

single-img
2 January 2013

gangrape-accused-sl-2-2-201ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതിനോട് എതിര്‍പ്പില്ലന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തിനു ശേഷം ബലാത്സംഘ കേസുകളില്‍ പുതിയ നിയമം കൊണ്ടു വരാനും നിയമത്തിനു പെണ്‍കുട്ടിയുടെ പേര് നല്‍കുന്നതും അംഗീകാരമാണെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ബന്ധുക്കള്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ പേര് വെളിപ്പടുത്തണമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍ ചൊവ്വാഴ്ച ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. എന്നാല്‍ പേര് വെളിപ്പെടുത്തുന്നതിനോട് എതിര്‍പ്പില്ലന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയതോടെ തരൂരിന്റെ ആവശ്യം വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. പെണ്‍കുട്ടിയെ മാധ്യമങ്ങള്‍ ജ്യോതി, അമാനത്ത്, ഡാമിനി, നിര്‍ഭയ തുടങ്ങി വിവിധ പേരുകളിലാണ് വിശേഷിപ്പിക്കുന്നത്.