ഡല്‍ഹി മാനഭംഗം: വിചാരണ നാളെ തുടങ്ങും

single-img
2 January 2013

delhi-gangrape_accused-295ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലെ വിചാരണ ദക്ഷിണ ഡല്‍ഹിയിലെ സാകേതിലുള്ള അതിവേഗ കോടതിയില്‍ നാളെ തുടങ്ങും. കേസിലെ ആറു പ്രതികള്‍ക്കും വധശിക്ഷ ആവശ്യപ്പെടുന്ന 1,000 പേജുള്ള കുറ്റപത്രം ഡല്‍ഹി പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും. നിയമവിദഗ്ധരുമായി ആലോചിച്ചു തയാറാക്കിയ കുറ്റപത്രത്തില്‍ മുപ്പതോളം സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനഭംഗം നടന്ന സ്വകാര്യ ബസിന്റെ ഉടമയ്‌ക്കെതിരേയും ഡല്‍ഹി പോലീസ് കേസെടുത്തു. വ്യാജരേഖകള്‍ ചമച്ചതടക്കമുള്ള കുറ്റങ്ങള്‍ക്കാണു കേസ്.
ഇതിനിടെ, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരേ കടുത്ത നിയമങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി, മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, നിയമജ്ഞര്‍ തുടങ്ങിയവരുമായി ഇതുസംബന്ധിച്ച് ഏതാനും ദിവസങ്ങളായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പല നിര്‍ദേശങ്ങളും സോണിയ മുന്നോട്ടുവച്ചിട്ടുണെ്ടന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.