ഡീസല്‍ വില നിയന്ത്രണം: തിടുക്കത്തില്‍ തീരുമാനമുണ്ടാകില്ല

single-img
2 January 2013

P-Chidambram1ഡീസല്‍ വില നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ധനമന്ത്രി പി. ചിദംബരം അറിയിച്ചു. വില നിയന്ത്രണം പിന്‍വലിക്കണമെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്നതു വിലക്കയറ്റത്തിനിടയാക്കുമെന്നു മറ്റു ചിലര്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ ഏകപക്ഷീയമായ അഭിപ്രായ സ്വീകരണം ഉദ്ദേശിക്കുന്നില്ല. ഒരു ദിശയില്‍ നിന്നു മാത്രം ഇതിനെ സമീപിക്കാനാവില്ല.