റെഡി സ്‌റ്റെഡി പോ…വരുന്നു ചെന്നൈ എക്‌സ്പ്രസ്സ്

single-img
2 January 2013

270387_514039395303310_291962982_nപുതു വര്‍ഷത്തില്‍ റൊമാന്‍സ് കിംഗ് വരുന്നത് ചെന്നൈ എക്‌സ്പ്രസ്സില്‍.. രോഹിത് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഷാരൂഖ് – ദീപിക പദുകോണ്‍ ജോഡി  ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ആക്ഷന്‍–കോമഡി- റൊമാന്‍സ് ചേരുവകളിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘റെഡി സ്‌റ്റെഡി പോ’ എന്ന ടാഗ്‌ലൈനുമായാണ് പോസ്റ്ററുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്റെര്‍ടെയിന്‍മെന്റിന്റെയും യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗൗരി ഖാന്‍ ആണ്.

ഷാരൂഖ് അവതരിപ്പിക്കുന്ന രാഹുല്‍ മുംബൈയില്‍ നിന്ന് രാമേശ്വരത്തേയ്ക്ക് നടത്തുന്ന ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിലൂടെ തമിഴ് താരം സത്യരാജ് ആദ്യമായി ബോളിവുഡിലെത്തുകയാണ്. ദീപികയുടെ പ്രിയ എന്ന നായിക കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമാണ് സത്യരാജിന്. പ്രമുഖ തെന്നിന്ത്യന്‍ താരം മനോരമ നായികയുടെ മുത്തശ്ശിയായെത്തുന്നു.

ഓം ശാന്തി ഓം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ദീപിക പദുകോണ്‍ ഷാരൂഖിന്റെ നായികയായെത്തുകയാണ്. ഗോല്‍മാല്‍ സീരീസ് ചിത്രങ്ങളും സിങ്കവും പോലുള്ള സൂപ്പര്‍ ഹിറ്റുകള്‍ ബോളിവുഡിന് സമ്മാനിച്ച രോഹിത് ഷെട്ടിയുടെ ഷാരൂഖുമൊന്നിച്ചുള്ള ആദ്യ ചിത്രമാണ് ചെന്നെ എക്‌സ്പ്രസ്സ്. ഏപ്രിലില്‍ ഷൂട്ടിങ്ങ് അവസാനിക്കും.

[scrollGallery id=53]