തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

single-img
2 January 2013

Busകേരളത്തിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആറിന് അര്‍ധരാത്രി തുടങ്ങും. കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുമായി മുന്നോട്ടുപോവുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ 27ന് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഇരുകൂട്ടരും ചര്‍ച്ച നടത്തിയെങ്കിലും ആവശ്യപ്പെട്ട കൂലിവര്‍ധനയ്ക്ക് ഉടമകള്‍ തയാറായില്ല. തുടര്‍ന്നാണ് ആറിന് അര്‍ധരാത്രി മുതല്‍ അനിശ്്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. കൂലി പരിഷ്‌കരണ നടപടി വൈകാന്‍ സാധ്യതയുള്ളതിനാല്‍ ഇടക്കാല ശമ്പളവര്‍ധന വേണമെന്നുള്ള തൊഴിലാളികളുടെ ആവശ്യം ഉടമകള്‍ പരിഗണിച്ചില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു പ്രശ്‌നം പരിഹരിക്കണമെന്നും ബസുടമകള്‍ യൂണിയനുമായി സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.