സംസ്ഥാനത്തു സാമുദായിക സൗഹാര്‍ദം കുറയുന്നുവെന്ന് ആന്റണി

single-img
2 January 2013

ak_antony_defencetech.inകേരളത്തില്‍ സാമുദായിക സൗഹാര്‍ദം കുറയുകയാണെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി. മന്നം ജയന്തിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നില തുടര്‍ന്നാല്‍ കേരളം വീണ്ടും ഭ്രാന്താലയമാകും. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ കാരണം ഇന്ത്യയിലും കേരളത്തിലും തല ഉയര്‍ത്തി നടക്കാനാകാത്ത സ്ഥിതിയാണുള്ളത്. കേരളത്തില്‍ സാമുദായിക സൗഹാര്‍ദത്തിന്റെ ഊഷ്മളത കുറഞ്ഞു വരികയാണ്. ഇത് തീക്കളിയാണ്. രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെതിരേ ബോധപൂര്‍വം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.