National

സ്‌ത്രീ പീഡനത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരും – എ.കെ. ആന്റണി

zസ്‌ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവരുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി എ.കെ. ആന്റണി. കേസിനെക്കുറിച്ച്‌ പരിശോധിക്കാന്‍ നിയോഗിച്ച ജസ്‌റ്റിസ്‌ വര്‍മ്മ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ കേന്ദ്രം നടപടി കൈകൊള്ളും. സ്‌ത്രീകള്‍ പേടികൂടാതെ പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാവണമെന്നും അതിനുള്ള ബോധവല്‍കരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.