Kerala

മദനിയുടെ ചികിത്സാകാര്യത്തില്‍ കര്‍ണാടക ഉറപ്പുനല്‍കി – ഇ.ടി. മുഹമ്മദ്‌ ബഷീര്‍

Abdul_Nasar_Madaniകര്‍ണാടക ജയിലില്‍ കവിയുന്ന പി.ഡി.പി. നേതാവ്‌ അബ്ദുള്‌ നാസര്‍ മദനിക്ക്‌ വിദഗ്‌ദ ചികിത്സ ലഭ്യമാക്കുന്ന കാര്യത്തില്‍ ഇടപെടാമെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍ ഉറപ്പുനല്‍കിയതായി മുസ്‌ ലിം ലീഗ്‌ നേതാവ്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ അറിയിച്ചു. മദനിയുടെ ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മദനിയുടെ ജാമ്യവിഷയത്തില്‍ നിയമവ്യവസ്ഥക്കകത്തുനിന്ന്‌ കൊണ്ട്‌ എന്തെല്ലാം കാര്യങ്ങള്‍ സര്‍ക്കാരിന്‌ ചെയ്യാന്‍ കഴിയുമെന്ന്‌ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ ഇ.ടി. പറഞ്ഞു.