Kerala

കേരളത്തിന്‌ അധിക ധാന്യം അനുവദിച്ചു

KV Thomas - 5കേരളത്തിന്‌ ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിച്ചു. 1,86,936 ടണ്‍ ധാന്യങ്ങള്‍ അനുവദിച്ചതായി കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ അറിയിച്ചു. 1,32,725 ടണ്‍ അരിയും 54,211 ടണ്‍ ഗോതമ്പുമാണ്‌ അനുവദിച്ചത്‌. ബി.പി.എല്‍. നിരക്കില്‍ അരി 5.40 രൂപക്കും ഗോതമ്പ്‌ 4.40 രൂപക്കുമാണ്‌ നല്‍കുന്നത്‌. മാര്‍ച്ച്‌ 31 ന്‌ മുമ്പായി വിതരണം ചെയ്യാന്‍ സംസ്ഥാനസര്‍ക്കാരിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.