ആണവ സ്ഥാപന വിന്യാസം: ഇന്ത്യയും പാക്കിസ്ഥാനും പട്ടിക കൈമാറി

single-img
1 January 2013

pakistan-mapആണവ സ്ഥാപനങ്ങളുടെ വിന്യാസം സംബന്ധിച്ച പട്ടിക ഇന്ത്യയും പാക്കിസ്ഥാനും കൈമാറി. നയതന്ത്രജ്ഞര്‍ വഴിയാണ് ഡല്‍ഹിയിലും ഇസ്‌ലാമാബാദിലും ഇന്നലെ പട്ടിക കൈമാറിയത്. ആണവ സ്ഥാപന വിന്യാസം സംബന്ധിച്ച പട്ടിക കൈമാറുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും 1988 ഡിസംബര്‍ 31 നാണു കരാറില്‍ ഒപ്പുവച്ചത്. 1991 ജനുവരി 27ന് ഇതു പ്രാബല്യത്തിലായി. ആക്രമണങ്ങള്‍ ഒഴിവാക്കേണ്ട ആണവ സ്ഥാപനങ്ങളുടെ പട്ടിക ഓരോ ജനുവരി ഒന്നിനും ഇരുരാജ്യങ്ങളും കൈമാറി വരുന്നു.