ഡല്‍ഹി കൂട്ടമാനഭംഗം: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്തു

single-img
1 January 2013

rape-busവര്‍ത്തമാന ലോകത്തെ ഞട്ടിപ്പിച്ച ഡല്‍ഹി കൂട്ടമാനംഭംഗക്കേസില്‍ ബസിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബസിന്റെ രജിസ്‌ട്രേഷനും പെര്‍മിറ്റിനും വേണ്ടി ഗതാഗത വകുപ്പിനു തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് ബസ് ഉടമ ദിനേഷ് യാദവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത വകുപ്പിനു ഇയാള്‍ നല്‍കിയ വിലാസം തെറ്റാണെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ സിന്ധു പിള്ള പറഞ്ഞു. വിലാസവുമായി ബന്ധപ്പെട്ട് ഇയാള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നോര്‍ത്ത് ഡല്‍ഹിയില്‍ യാദവിനു വീടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. യാദവിന്റെ പേരില്‍ പത്തു ബസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.