ആര്യ കൊലക്കേസ് പ്രതി കുറ്റക്കാരന്‍ , ശിക്ഷ വ്യാഴാഴ്ച

single-img
1 January 2013

thumbnailതിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച ആര്യ കൊലക്കേസില്‍ പ്രതി വീരണകാവ് സ്വദേശി രാജേഷ് കുറ്റക്കാരന്‍. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച് വിധി പറഞ്ഞത്. ഇയാളുടെ ശിക്ഷ ജനുവരി മൂന്ന് വ്യാഴാഴ്ച പ്രഖ്യാപിക്കും.

പതിനഞ്ചുകാരിയായ ആര്യയെ 2012 മാര്‍ച്ച് ആറിനാണ് പ്രതി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. എസ്എസ്എല്‍സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന ആര്യ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ഇയാള്‍ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലയും ഇയാള്‍ മോഷ്ടിച്ചിരുന്നു. കൊലപാതകം, മോഷണം, മാനഭംഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കു മേല്‍ ചുമത്തിയത്.
വട്ടപ്പാറ വേറ്റിനാട് ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍ നായര്‍- -ജയകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ആര്യ.