സ്‌കൂള്‍ പാഠ്യയപദ്ധതിയില്‍ ശ്രീനാരായണ പഠനം കൂടി – മുഖ്യമന്ത്രി

single-img
31 December 2012

Oommen chandy-2ശ്രീനാരായണ പഠനം അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലയാളം, സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകങ്ങളിലാണ്‌ ഗുരുവിനേയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളേയും കുറിച്ചുള്ള പാഠ്യഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌. ഗുരുവിനെ തിരിട്ടറിയാന്‍ പുതിയ തലമുറക്ക്‌ അവസരം കൊടുക്കുക എന്നതാണ്‌ നമ്മുടെ കടമ. ഗുരുദേവ ദര്‍ശനത്തോടെ ഭാവികേരളത്തിന്‌ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയും.