ഹിലരി ആശുപത്രിയില്‍

single-img
31 December 2012

hillary282way_14632937-2cebb9d9dc6f39357ab766a344e69be8759e85d7-s6-c10

ന്യൂയോര്‍ക്ക് : യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ആദ്യം മസ്തിഷ്‌കാഘാതമുണ്ടായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തിയത്. ന്യൂയോര്‍ക്ക് പ്രെസ്‌ബൈറ്റീരിയന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഹിലരിയിപ്പോള്‍. ക്ലോട്ടിംഗ് തടയുന്നതിനുള്ള മരുന്നുകള്‍ ഹിലരിയ്ക്ക് നല്‍കി വരുന്നു.
ഡിസംബര്‍ ആദ്യം ഉദരരോഗത്തെത്തുടര്‍ന്ന് വീട്ടിലിരുന്നാണ് ഹിലരി ഔദ്യോഗിക ജോലികള്‍ ചെയ്തിരുന്നത്. ഒബാമയുടെ രണ്ടാം മന്ത്രിസഭയില്‍ സ്റ്റേറ്റ് സെക്രട്ടറിയാകാന്‍ താന്‍ ഇല്ലെന്ന് അവര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. മോശമാകുന്ന ആരോഗ്യസ്ഥിതിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.