ജ്യോതിയ്ക്കായി ഒരു മെഴുകുതിരി

single-img
31 December 2012

google lit candleഅവസാന നിമിഷം വരെയും ജീവിതത്തെ സ്‌നേഹിച്ച് വിട പറഞ്ഞ അസാമാന്യ ധൈര്യശാലിയായിരുന്ന ഡല്‍ഹിയിലെ പെണ്‍കുട്ടിയ്ക്കായി വിര്‍ച്വല്‍ ലോകത്ത് പ്രകാശിക്കുന്ന ഒരു മെഴുകുതിരി. പ്രമുഖ ഇന്റര്‍നെറ്റ് സെര്‍ച്ച എന്‍ജിനായ ഗൂഗിള്‍ ആണ് തങ്ങളുടെ ഇന്ത്യന്‍ ഹോം പേജില്‍ മെഴുകുതിരി തെളിയിച്ചത്. ഒപ്പം ഡല്‍ഹിയിലെ ധൈര്യശാലിയുടെ ഓര്‍മ്മയ്ക്ക് എന്ന സന്ദേശവുമുണ്ട്. കൂട്ട മാനഭംഗത്തിനിരയായി 13 ദിവസം ജീവിതത്തിനായി പോരാടിയ അമാനത്ത്, ദാമിനി, നിര്‍ഭയ, ജ്യോതി തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട ഇരുപത്തിമൂന്നുകാരിയുടെ ഓര്‍മ്മയില്‍ രാജ്യം മുഴുവന്‍ പങ്കുചേര്‍ന്നിരിക്കുകയാണ്.