തെറ്റുതിരുത്തി സിഎംപിയ്ക്ക് മടങ്ങി വരാം : ടി.ജെ. ചന്ദ്രചൂഡന്‍

single-img
31 December 2012

rsp-party-national-secretary-prof-t-j-chandrachoodan-and-tamilnadu-state-convener-dr-a-ravindranath-kennedy-m-dacu-attended-the-tamilnadu-state-organaisers-committee-meeting-held-a22കണ്ണൂര്‍ : തെറ്റു തിരുത്തിയാല്‍ ഇടതു മുന്നണിയിലേയ്ക്ക് വരാന്‍ സിഎംപിയ്ക്ക് അവസരമുണ്ടെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍. സിപിഐ- സിഎംപി ലയനത്തെ സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദേഹം. യുഡ്എഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് സിഎംപി വന്നാല്‍ സന്തോഷമേയുള്ളുവെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ അഭിപ്രായം പറയുകയുള്ളുവെന്ന് സിഎംപി നേതാവ് എം.വി.രാഘവന്‍ വ്യക്തമാക്കി. സിപിഎമ്മിനോട് ചോദിച്ചതിനു ശേഷമാണോ ചന്ദ്രചൂഡന്‍ അഭിപ്രായം പറഞ്ഞതെതെന്ന് ചോദിച്ച എം.വി.ആര്‍ ഇടതുമുന്നണിയുടെ ഐക്യം താന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.
കഴിഞ്ഞയാഴ്ച എം.വി.ആറും സിപിഐ നേതാവ് കാനം രാജേന്ദ്രനു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് സിഎംപി -സിപിഐ ലയനം നടക്കുമെന്ന ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.