ആന്ധ്ര സ്വദേശി യു.എസില്‍ കൊല്ലപ്പെട്ട നിലയില്‍

single-img
31 December 2012

murder_350_111412071506ആന്ധ്രപ്രദേശ് സ്വദേശിയെ സ്വന്തം വ്യാപാര സ്ഥാപനത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഓഹിയോയിലെ കൊളറൈന്‍ ടൗണ്‍ഷിപ്പില്‍ മദ്യവില്‍പ്പനശാല നടത്തുന്ന വെങ്കട് റെഡ്ഡി ഗോലി(47) യെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥിരമായി വീട്ടിലെത്തുന്ന സമയത്ത് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ഭാര്യയാണ് റെഡ്ഡി മരിച്ച് കിടക്കുന്നത് കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റെഡ്ഡിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.