ക്ഷേമനിധിബോര്‍ഡുകള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം – എം.കെ. മുനീര്‍

single-img
31 December 2012

M.K. Muneer - 9സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന്‌ സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. കോ-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ വെല്‍ഫെയര്‍ ബോര്‍ഡ്‌ സംഘടിപ്പിച്ച ജീവനക്കാരുടെ കുട്ടികള്‍ക്കുള്ള അവാര്‍ഡ്‌ വിതരണചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നും അദ്ദേഹം. ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ അഡ്വ. ജി. സുഗുണന്‍ അധ്യക്ഷത വഹിച്ചു.