Sports

ടോണി ഗ്രെയ്ഗ് അന്തരിച്ചു

tony-greig-670ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകനും  കമന്റേറ്ററുമായ ടോണി ഗ്രെയ്ഗ് (66) അന്തരിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.45 ഓടെ സിഡ്‌നിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്. ഉടന്‍ തന്നെ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു.

ശ്രീലങ്കയില്‍ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിനിടെ കടുത്ത ശ്വാസകോശ വീക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയ ഗ്രെയ്ഗിന് കാന്‍സറാണെന്ന് ഒക്‌ടോബറിലാണ് സ്ഥിരീകരിച്ചത്. കാന്‍സര്‍ അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.