Kerala

ഇന്ദുവിന്റെ മരണം: അധ്യാപകന്‍ സുഭാഷ് അറസ്റ്റില്‍

19-indhuകോഴിക്കോട് എന്‍ഐടി ഗവേഷണ വിദ്യാര്‍ത്ഥിനി ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ട്രെയിന്‍ യാത്രക്കിനിടെ ഇന്ദു ആലുവപ്പുഴയിലേക്ക് വീണാണ് മരിച്ചത്. സംഭവുമായിബന്ധപ്പെട്ട് ഇന്ദുവിനോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത സുഭാഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡയിലെടുത്തു.

2011 ഏപ്രില്‍ 24ന് രാത്രിയാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസില്‍ നിന്ന് ഇന്ദു വീണത്. തിരുവനന്തപുരം-കുമാരപുരം സ്വദേശിയും കോഴിക്കോട് എന്‍.ഐ.ടിയിലെ ഇലക്ട്രോണിക്സ് വിഭാഗം ഗവേഷണ വിദ്യാര്‍ഥിയുമായിരുന്നു ഒ.കെ. ഇന്ദു. ട്രെയിനില്‍ നിന്ന് കാണാതായ ഇന്ദുവിന്‍െറ മൃതദേഹം ആലുവപുഴയിലാണ് കണ്ടെത്തിയത്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് സംഭവം.

അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാട്ടി ഇന്ദുവിന്റെ അച്ഛന്‍ ഹൈക്കോടതി സമീപിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐജി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് ഇപ്പോള്‍ കണ്ടെത്തിയത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇന്ദുവിന് മറ്റൊരുവിവാഹം നിശ്ചിയിച്ചു. ഇന്ദുവിന്റെ സമ്മത്തോടെയാണ് വിവാഹം നിശ്ചയിച്ചത്.