World

അമേരിക്കന്‍ ഗായിക ഫോണ്ടെല്ല ബാസ് അന്തരിച്ചു

R&B Foundation Pioneer Awardsഅമേരിക്കന്‍ ഗായിക ഫൊണ്ടെല്ല ബാസ് (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഫൊണ്ടെല്ല ബാസിന്‍ന്റെ അന്ത്യം ജന്മനാടായ മിസൗറിയിലെ സെന്‍റ് ലൂസിയിലായിരുന്നു.

റെസ്‌ക്യൂ മീ എന്ന ഗാനത്തിലൂടെയാണ് ഫോണ്ടെല്ല ആര്‍ ആന്റ് ബി ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്. ഫോണ്ടെല്ലയുടെ മാതാവ് മാര്‍താ ബാസും ഗായികയാണ്.  ജാസ് കൊമ്പ് വാദ്യ ഗായകന്‍ ലെസ്റ്റര്‍ ബോവിയാണ് ഭര്‍ത്താവ്.