National

കൂട്ടമാനഭംഗം: പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു

gangrape-accused-sl-2-2-201ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടുപോകല്‍, കൂട്ടമാനഭംഗം, പ്രകൃതിവിരുദ്ധ കൃത്യം എന്നീ വകുപ്പുകള്‍ നേരത്തെ തന്നെ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വിദഗ്‌ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് കൊണ്ടു പോയ പെൺകുട്ടി 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലർച്ചെയാണ് മരിച്ചത്. ആശുപത്രി അധികൃതരിൽ നിന്ന് മരണ വിവരം ഔദ്യോഗികമായി ലഭിച്ച ഉടനെ പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നെന്ന് ഡൽഹി പൊലീസ് അറിയിച്ചു.