Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്‌ എട്ടുമുതല്‍

strikeപങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാലശ്യപ്പെട്ട്‌ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുന്നതായി സംഘടനാ നേതാക്കള്‍ അറിയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ ആന്‍ഡ്‌ ടീച്ചേഴ്‌സ്‌, അധ്യാപക സര്‍വീസ്‌ സംഘടനാ സമരസമിതി, ഫെറ്റോ, അധ്യാപക സര്‍വീസ്‌ സംഘടനാ ഐക്യവേദി എന്നീമുന്നണികലാണ്‌ പണിമുടക്കിന്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ സെറ്റോ പണിമുടക്കില്‍ നിന്ന്‌ വിട്ടുനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്‌.